ചെങ്ങന്നൂർ: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി ബന്ധുവായ സ്ത്രീയെ കരിങ്കല്ലു കൊണ്ട് കവിളത്തിടിച്ചു പരിക്കേൽപിച്ച വൃദ്ധനെ ചെങ്ങന്നൂർ പോലിസ് അറസ്റ്റ് ചെയ്തു. ആറൻമുള കിടങ്ങന്നൂർ കുറിച്ചി മുട്ടം എഴിക്കാട് കോളനിയിൽ സുധാകരൻ (63) നാണ് അറസ്റ്റിലായത്.
വൃദ്ധന്റെ ബന്ധുവായ തുളസി (44) ക്കാണ്് ആക്രമണമേറ്റത്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിക്കു സമീപമുള്ള ലാബിലെ ജീവനക്കാരിയാണ് തുളസി. ഇന്നലെ രാവിലെയായിരുന്നു സംഭവം.
തന്റെ വീട്ടിൽ കയറി അതിക്രമം കാട്ടിയതിന് തുളസി സുധാകരനെതിരെ പോലീസിൽ പരാതി നൽകിയതിനെതുടർന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇതിൽ പ്രകോപിതനായി ലാബിൽ കയറി ആക്രമിക്കുകയായിരുന്നു. ചെങ്ങന്നൂർ നഗരത്തിലെ പുലിക്കുന്നിൽ താമസിക്കുന്ന ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റുചെയ്തു.