അമ്പലപ്പുഴ: യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഭർത്താവ് അറസ്റ്റിൽ. കൊട്ടാരക്കര പള്ളിക്കൽ ബംഗ്ലാമത്ര പുത്തൻ വീട്ടിൽ നീലകണ്ഠൻ മകൻ സുനിലി (40) നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കൂടെ താമസിച്ചിരുന്ന കൈനോട്ടക്കാരിയായ മോളമ്മയാണ് മരിച്ചത്.ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മൂന്നു മാസം മുൻപാണ് ഇവർ തോട്ടപ്പള്ളിയിൽ താൽക്കാലിക താമസമാരംഭിച്ചത്.തിങ്കളാഴ്ച ഉച്ചയോടെയാണ് യുവതിയെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചോദ്യം ചെയ്തപ്പോൾ
മെഡിക്കൽകോളേജാശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. യുവതിയുടെ തലയ്ക്കും വയറിനും പരിക്കേറ്റതായി കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ യുവതിയെ മർദിച്ചതായി സുനിൽ പോലീസിനോട് പറഞ്ഞത്.സുനിലിന്റെ മർദനമാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു സുനിലും യുവതിയുമായി വഴക്കുണ്ടായിരുന്നതായി പരിസര വാസികളും പറഞ്ഞിരുന്നു.
ഇതിനെതുടർന്ന് സുനിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. സുനിലിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്ന് വിശദമായി ചോദ്യം ചെയ്യും.