പ​തി​നാ​റ്കാ​രി​യു​ടെ വാ​യി​ൽ തു​ണി കെ​ട്ടി രണ്ട് പേർ ചേർന്ന് പിഡിച്ച കേസിൽ ര​ണ്ടാം പ്ര​തി​ക്ക് 30 വ​ർ​ഷം തടവ്


തി​രു​വ​ന​ന്ത​പു​രം : പ​തി​നാ​റ്കാ​രി​യു​ടെ വാ​യി​ൽ തു​ണി കെ​ട്ടി മൂ​ടി​യി​ട്ട് ര​ണ്ടു പേ​ർ ചേ​ർ​ന്ന് ബ​ലാ​ൽ​സം​ഗം ചെ​യ്ത കേ​സി​ൽ ര​ണ്ടാം പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി വി​ധി​ച്ചു.

വ​ലി​യ​തു​റ മി​നി സ്റ്റു​ഡി​യോ​യ്ക്ക് സ​മീ​പം സു​നി​ൽ അ​ൽ​ഫോ​ൺ​സി (32) നെ​യാ​ണ് ജ​ഡ്ജി ആ​ർ.​ജ​യ​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പി​ഴ തു​ക ഇ​ര​യാ​യ പെ​ൺ​ക്കു​ട്ടി​ക്ക് ന​ൽ​ക​ണം.
2014 ഫെ​ബ്രു​വ​രി 26ന് ​ഇ​ര​യാ​യ പെ​ൺ​കു​ട്ടി പ​നി മൂ​ലം വ​ലി​യ​തു​റ ആ​ശു​പ​ത്രി​യാ​ൽ ചി​കി​ത്സ​യ്ക്കു വ​ന്ന​പ്പോ​ഴാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്

. അ​ന്ന് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പ​തി​നാ​റു​കാ​ര​ൻ ത​ന്‍റെ സ​ഹോ​ദ​രി അ​ന്വേ​ഷി​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞ് പെ​ൺ​ക്കു​ട്ടി​യെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു. പ​തി​നാ​റു​കാ​ര​ന്‍റെ ചേ​ച്ചി​യും പെ​ൺ​കു​ട്ടി​യും ഒ​രു​മി​ച്ച് പ​ഠി​ച്ചി​രു​ന്ന​തി​നാ​ൽ മ​റ്റ് സം​ശ​യം തോ​ന്നാ​ത്ത പെ​ൺ​കു​ട്ടി ഇ​യാ​ളോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് പോ​യി.

വീ​ട്ടി​ൽ ചെ​ന്ന​യു​ട​ൻ ചേ​ച്ചി​യെ അ​ന്വേ​ഷി​ച്ച​പ്പോ​ൾ പ​തി​നാ​റു​കാ​ര​ൻ ക​ത​ക് അ​ട​ച്ചു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ബ​ലാ​ൽ​സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ചു. ഈ ​സ​മ​യം മു​റി​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടാം പ്ര​തി​യാ​യ സു​നി​ൽ കു​ട്ടി​യെ ക​ട​ന്ന് പി​ടി​ച്ചു. കു​ട്ടി ബ​ഹ​ളം​വ​ച്ച​പ്പോ​ൾ തു​ണി​കൊ​ണ്ട് വാ ​മൂ​ടി കെ​ട്ടി.

തു​ട​ർ​ന്ന്പ്ര​തി​ക​ൾ കു​ട്ടി​യെ ബ​ലാ​ൽ​സം​ഗം ചെ​യ്തു. കു​ട്ടി​യു​ടെ ബ​ഹ​ളം കേ​ട്ട് സ​മീ​പ​ത്തു​ള്ള സ്ത്രീ ​വാ​തി​ൽ ത​ട്ടി​യ​പ്പോ​ൾ സു​നി​ൽ പി​ൻ​വാ​തി​ൽ വ​ഴി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഈ ​സ്ത്രീ​യാ​ണ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി വീ​ട്ടി​ലേ​ക്കു പ​റ​ഞ്ഞ് അ​യ​ച്ച​ത്. എ​ന്നാ​ൽ വി​ചാ​ര​ണ വേ​ള​യി​ൽ ഈ ​സ്ത്രീ പ്ര​തി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യി കൂ​റു​മാ​റി. ഒ​ന്നാം പ്ര​തി​യാ​യ പ​തി​നാ​റു​കാ​ര​ന്‍റെ വി​ചാ​ര​ണ ജു​വ​നൈ​ൽ കോ​ട​തി​യി​ലാ​ണ്.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്.​വി​ജ​യ് മോ​ഹ​ൻ ഹാ​ജ​രാ​യി.ഈ ​സം​ഭ​വം പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​ക്കു​ട്ടി​ക്കും സ​മൂ​ഹ​ത്തി​ലു​മു​ണ്ടാ​ക്കി​യ ഭീ​തി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ പ്ര​തി യാ​തൊ​രു ദ​യ​യും അ​ർ​ഹി​ക്കു​ന്നി​ല്ലാ​യെ​ന്ന് കോ​ട​തി വി​ധി​ന്യാ​യ​ത്തി​ൽ പ​റ​ഞ്ഞു.

വ​ലി​യ​തു​റ സി​ഐ മാ​രാ​യി​രു​ന്ന ഡി.​അ​ശോ​ക​ൻ, സി.​എ​സ്.​ഹ​രി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.പ്ര​തി ജ​യി​ലി​ൽ കി​ട​ന്ന കാ​ലാ​വ​ധി, ശി​ക്ഷ​യി​ൽ നി​ന്ന് ഇ​ള​വ് ചെ​യ്തി​ട്ടു​ണ്ട്.

 

Related posts

Leave a Comment