വടകര: കടക്കെണിയെ തുടര്‍ന്ന് ഗൃഹനാഥന് തൂങ്ങിമരിച്ച സംഭവത്തില്‍ പണമിടപാടുകാരന് അറസ്റ്റില്‍. പുതുപ്പണം സിന്ധു നിവാസില്‍ സൂരേഷാണ് (45) അറസ്റ്റിലായത്. ഇയാളുടെ സ്ഥാപനത്തില്‍ നിന്നു പണംവാങ്ങിയ ഓട്ടോഡ്രൈവര്‍ കുട്ടോത്ത് താമസമാക്കിയ മേപ്പയില്‍ ജനതാറോഡ് തയ്യുള്ളതില്‍ സതീശനാണ് (55) ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ് മരണമെന്നു സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കീശയില്‍ നിന്നു കിട്ടിയിരുന്നു. കടംവാങ്ങിയ പണം തിരികെ നല്‍കിയിട്ടും പലിശ ലഭിച്ചില്ലെന്നു പറഞ്ഞ് ബ്ലേഡ്കാരന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
ബുധനാഴ്ച രാവിലെയും ഇയാള്‍ കുട്ടോത്തെ വീട്ടിലെത്തി പണം ചോദിച്ചിരുന്നുവെന്ന് സതീശന്റെ ബന്ധു നിപിന് പറഞ്ഞു. ബ്ലേഡ്കാരനാണ് മരണത്തിനു പൂര്‍ണ ഉത്തരവാദിയെന്ന് കത്തിലുണ്ടെന്നും നിപിന് പറഞ്ഞു. വ്യാഴാഴ്ച രാവിലെ വടകര പോലീസ് പുതിയ സ്റ്റാന്‍ഡ് പരിസരത്തെ സുരേഷിന്റെ പൊന്‍സി ഫിനാന്‍സിലും ഇയാള്‍ താമസിക്കുന്ന പൂത്തൂരിലെ ക്വാര്‍ട്ടേഴ്സിലും റെയ്ഡ് നടത്തി.
ഇവിടെ നിന്ന് പണമിടപാട് സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തു.കഴിഞ്ഞദിവസം ജനതാറോഡിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അഞ്ചു വര്‍ഷമായി ഇദ്ദേഹവും കുടുംബവും കുട്ടോത്താണ് താമസം.
വടകര പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
വടകര പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.