ചെങ്ങന്നൂർ: മകൻ ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് വീടിനു തീവെച്ച കേസിൽ പ്രതിക്ക് ഏഴുവർഷം തടവ്.
വെണ്മണി കോടുകുളഞ്ഞി പൂമൂട്ടിൽ കിഴക്കേതിൽ സന്തോഷി (50)നെയാണ് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് ആർ. സുരേഷ്കുമാർ ഏഴുവർഷം തടവും 50,000 രൂപ പിഴയും വിധിച്ചത്. 2019- ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വെണ്മണി കോടുകുളഞ്ഞി കൃഷ്ണാലയം വീട്ടിൽ മധു(50)വിന്റെ മകൻ അനൂപിനെ പ്രതി ഒന്നര മാസത്തോളം തിരുവനന്തപുരത്ത് ജോലിക്ക് കൊണ്ടുപോയിരുന്നു.
മകൻ ജോലിചെയ്ത ശന്പളം കൊടുക്കാതിരുന്നതിനെത്തുടർന്ന് കൂലി അച്ഛനായ മധു പ്രതി സന്തോഷിനോടു പല പ്രാവശ്യം ചോദിച്ചിരുന്നു.
ഇതിന്റെ വിരോധം തീർക്കുന്നതിനായി ജനുവരി 13-നു വൈകുന്നേരം നാലോടെ പ്രതി മധുവിന്റെ വസ്തുവിൽ അതിക്രമിച്ചുകയറി വീടിനു സമീപം വെച്ചിരുന്ന അനൂപിന്റെ മോട്ടോർ സൈക്കിൾ കൈതൂന്പ കൊണ്ട് അടിച്ചുപൊട്ടിച്ചു.
തുടർന്ന് ടാങ്കിൽനിന്നും പെട്രോൾ എടുത്ത് മധുവിന്റെ വീടിനു മുകളിൽ ഒഴിച്ച് തീവെക്കുകയായിരുന്നു.തടയാൻ ശ്രമിച്ച മധുവിനെ പ്രതി കൈത്തൂന്പകൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
വീടും വീട്ടുപകരണങ്ങളും പൂർണമായും കത്തി നശിച്ചു.പിഴത്തുക മധുവിനു നൽക്കുന്നതിനു കോടതി ഉത്തരവിട്ടു. പിഴ അടയ്ക്കാതിരുന്നാൽ ആറുമാസം തടവും വിധിച്ചിട്ടുണ്ട്.