ബാ​ർ ഹോ​ട്ട​ലി​നു മു​ന്നി​ൽ നി​ന്നും മ​ധ്യ​വ​യ​സ്ക്ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കവർന്നു; കൂ​ടം പ്ര​കാ​ശിനെ കുടുക്കി പോലീസ്


തി​രു​വ​ന​ന്ത​പു​രം : ബാ​ർ ഹോ​ട്ട​ലി​നു മു​ന്നി​ൽ നി​ന്നും മ​ധ്യ​വ​യ​സ്ക്ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ര്‍​ണ മാ​ല​യും ബ്രേ​സ് ലെ​റ്റും പി​ടി​ച്ചു​പ​റി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

ചി​റ​മു​ക്ക് സ്വ​ദേ​ശി കൂ​ടം പ്ര​കാ​ശ് എ​ന്നു വി​ളി​ക്കു​ന്ന സൂ​ര്യ​കു​മാ​ർ (38) നെ​യാ​ണ് ഫോ​ർ​ട്ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.മാ​ർ​ച്ച് 12നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പ്ര​തി സൂ​ര്യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ​സം​ഘം കൈ​മ​നം സ്വ​ദേ​ശി​യാ​യ പ​ത്മ​നാ​ഭ​നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​കൊ​ണ്ടു​പോ​യി ആ​റ്റു​കാ​ലി​നു സ​മീ​പം ചി​റ​മു​ക്കി​ൽ വ​ച്ച് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച് സ്വ​ർ​ണ​മാ​ല​യും ബ്രേ​സ് ലെ​റ്റും പി​ടി​ച്ചു​പ​റി​ച്ച ശേ​ഷം ബ​ണ്ടു​റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​ങ്കി​ത് അ​ശോ​കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഫോ​ർ​ട്ട് എ​സി​പി, എ​സ്‌. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ർ​ട്ട് എ​സ്‌​എ​ച്ച്ഒ, ജെ.​രാ​കേ​ഷ്, എ​സ്‌​ഐ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ്, എ​എ​സ്‌​ഐ​മാ​രാ​യ അ​ൽ​ഫി​ൻ ജോ​സ്, അ​ജി​ത് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

മോ​ഷ​ണം പോ​യ മു​ത​ലു​ക​ൾ ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment