രാജകുമാരി: ഭാര്യ ഭർത്താക്കൻമാർ ചമഞ്ഞ് വീടുകളിൽ ജോലിക്ക് നിന്ന് മോഷണം നടത്തി വന്നിരുന്ന കാമുകിയും കാമുകനും പോലീസ് പിടിയിൽ. തമിഴ്നാട് ഉത്തമപാളയം സ്വദേശികളായ രഘു ചിന്നരാജ്(29), ചന്ദ്രകല പെരുമാൾ(42) എന്നിവരെയാണ് രാജാക്കാട് പോലീസ് തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്.
രാജകുമാരി രേഖ ഇല്ലം രാജേന്ദ്രൻറെ വീട്ടിൽ നടത്തിയ മോഷണത്തെ തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. മോഷണം സംബന്ധിച്ച് പോലീസ് പറയുന്നത്: ഇങ്ങനെ സെപ്റ്റംബർ മൂന്നിനാണ് രാജകുമാരി സ്വദേശി രേഖ ഇല്ലത്തിൽ ചന്ദ്രശേഖരന്റെ വീട്ടിൽ മോഷണം നടന്നത്. ഭാര്യ – ഭർത്താക്ക·ാരാണെന്ന് പറഞ്ഞ് വ്യാജപേരിൽ തേനി ജില്ലയിലെ ഉത്തമപാളയം സ്വദേശികളായ രഘു ചിന്നരാജ ്(29), ചന്ദ്രകല പെരുമാൾ (42) എന്നിവർ ഇരുപത്തി രണ്ടു ദിവസം മുൻപാണ് ഇവിടെ ജോലിക്ക് കയറുന്നത്. ഏലത്തോട്ടത്തിലെ ജോലികൾക്കായാണ് ഇരുവരും തമിഴ് നാട്ടിൽ നിന്നും രാജകുമാരിയിൽ എത്തിയത്. വീടിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ഇരുവരും താമസിച്ചിരുന്നത്.
രാജേന്ദ്രനും കുടുംബവും നാട്ടിൽ പോയ സമയത്താണ് വീടിന്റെ ജനാലപൊളിച്ച് ഇരുവരും അകത്തു് കയറുകയും രണ്ടു എ.ടി.എം.കാർഡുകൾ, സ്വർണ്ണ കോയിൻ, വെള്ളി അരഞ്ഞാണം, കൊലുസ്, പൂജാ മുറിയിൽ ഇരുന്ന നിലവിളക്കുകൾ എന്നിവ മോഷ്ടിച്ച ശേഷം ഇരുവരും തമിഴ് നാട്ടിലേക്ക് കടന്നു. അറുപതിനായിരം രൂപയുടെ സാധങ്ങൾ ഇവർ മോഷ്ടിച്ചതായി കണ്ടെത്തിട്ടുണ്ട്.
നാട്ടിൽ പോയി തിരികെ എത്തിയപ്പോൾ എടി.എം കാർഡിൽ നിന്നും പണം പിൻവലിച്ചതായുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം രാജേന്ദ്രനും കുടുംബവും അറിയുന്നത്. തുടർന്ന് രാജാക്കാട് പോലീസിൽ പരാതിനൽകുകയും എസ്ഐഅനൂപ്മോന്റെ നേതൃത്വത്തിൽ ഇരുവരെയും തമിഴ്നാട്ടിലെ ഉത്തമപാളയത്ത് നിന്നും പിടികൂടുകയും ചെയ്യ്തു.
അന്വേഷണത്തിൽ കാമുകി കാമുകൻമാരാണിവരെന്നു തെളിഞ്ഞു. രഘുവിന് തേനിയിൽ ഭാര്യയും മൂന്ന് കുട്ടികളും ഉള്ളതായും ചന്ദ്രകലയുടെ ഭർത്താവ് ഉപേക്ഷിച്ച് പോയതായും പോലീസ് കണ്ടെത്തി. മോഷണമുതൽ തമിഴ്നാട്ടിൽ വിൽക്കുകയും രണ്ട് .എ.ടി.എം കാർഡിൽ നിന്നും 1400 രൂപയോളം പിൻവലിക്കുകയും ചെയ്യിതിട്ടുണ്ട്. ഇരുവരെയും അടിമാലി കോടതിയിൽ ഹാജരാക്കി. റിമാൻഡു ചെയ്തു.