വാഷിംഗ്ടൺ: എട്ടാം ക്ലാസുകാരനെ ക്ലാസ്മുറിയിലും കാറിലുമായി പലതവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ എട്ടു വർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. യുഎസിലെ മുൻ മിഡിൽ സ്കൂൾ അധ്യാപികയായിരുന്നു 31 കാരിയായ മെലിസ മേരി കർട്ടിസ് ആണ് പിടിയിലായത്.
14 വയസുകാരനെ മദ്യവും ലഹരിവസ്തുക്കളും നൽകി വശത്താക്കിയാണ് അധ്യാപിക പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തൽ. പീഡനത്തിനിരയായ കുട്ടി എട്ടു വർഷത്തിനുശേഷം നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് അറസ്റ്റ്.
താൻ ഇരുപതിലേറെ തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണ് ഇപ്പോൾ 22 വയസുള്ള യുവാവിന്റെ പരാതിയിൽ പറയുന്നത്. രണ്ടു വർഷമാണ് പീഡനത്തിനിരയായ വിദ്യാർഥിയുടെ സ്കൂളിൽ അധ്യാപിക ജോലി ചെയ്തിരുന്നത്.
പിന്നീട് ഇവർ മറ്റൊരു സ്കൂളിലേക്ക് ജോലി മാറി പോയി. അധ്യാപികയ്ക്കെതിരേ വേറെയും പരാതി ഉയരുമെന്നാണു പോലീസ് സംശയിക്കുന്നത്.