ചേർത്തല : ട്യൂഷൻ സ്ഥാപനത്തിൽ വൈകിയെത്തിയ അധ്യാപികയെ കൈയേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ പിടിയിലായ സഹഅധ്യാപകനെ കോടതി റിമാൻഡ് ചെയ്തു. പട്ടണക്കാട് സ്വദേശി റെജിമോൻ (42) നെയാണു ചേർത്തല ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തത്.
വയലാർ നാഗംകുളങ്ങര കവലയ്ക്കു സമീപത്തെ ട്യൂഷൻ സെന്ററിൽ കഴിഞ്ഞദിവസം രാവിലെ മഴമൂലം വൈകിയെത്തിയ അധ്യാപികയോട് ഇയാൾ കയർക്കുകയും പിന്നീടു ക്ലാസിലെത്തി കുട്ടികളുടെ മുന്നിൽ വച്ചു മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തെന്നു കാട്ടി നൽകിയ പരാതിയെ തുടർന്നു എസ്ഐ സി.സി പ്രതാപചന്ദ്രന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.