നെന്മാറ: അധ്യാപികയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ പോത്തുണ്ടി പൂങ്ങോട് ദിനേഷ്(29), തിരുവഴിയാട് ചക്രായി സതീഷ്(24) എന്നിവരെയാണു നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്.
നെന്മാറ ഗവ. എച്ച്എസ്എസിൽ പത്താം ക്ലാസിൽ ചെറിയ മൈക്ക് ഉപയോഗിച്ചു ക്ലാസെടുക്കുകയായിരുന്ന അധ്യാപികയോടു പ്രതികൾ അപമര്യാദയായി പെരുമാറുകയും മൈക്ക് തട്ടിപ്പറിച്ചു ഒദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
സ്കൂളിൽ ചെറിയ ക്ലാസിൽ പഠിക്കുന്ന ബന്ധുവായ കുട്ടിയും സഹപാഠിയും തമ്മിലുണ്ടായ വഴക്കു സംബന്ധിച്ചു ചോദ്യം ചെയ്യാനെത്തിയതാണത്രെ. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.