കറുകച്ചാല്‍: പത്തുവയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായത് ബന്ധു. സംഭവവുമായി ബന്ധപ്പെട്ടു കങ്ങഴ കാരമല പാണ്ടിയാംകുളത്ത് താഹ (26) യെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കുട്ടിയുടെ മാതാവ് ചെല്‍ഡ്ലൈനിലും കറുകച്ചാല്‍ പോലീസിലും പരാതി നല്‍കിയതോടെയാണ് യുവാവ് പോലീസ് പിടിയിലായത്. ബന്ധുവായ കുട്ടിയെ മൂന്നു വര്‍ഷത്തോളമായി ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മാതാവ് പരാതിയുമായി രംഗത്തെത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ നിരവധി പ്രാവശ്യം പീഡിപ്പിച്ചതായി കുട്ടിയും മൊഴി നല്കി.