പീഡനം നടന്നത് 2019ൽ, അറസ്റ്റ് നടന്നത് 2021ൽ; പ്രതി ത​റ​യി​ൽ റോ​ബി​നെ പൊക്കിയത്  സമരപന്തലിൽ നിന്ന്


ഗാ​ന്ധി​ന​ഗ​ർ: ഭീം ​ആ​ർ​മി സം​സ്ഥാ​ന ചെ​യ​ർ​മാ​നെ ഇ​ടു​ക്കി അ​ടി​മാ​ലി പോ​ലീ​സ് കോ​ട്ട​യ​ത്തു നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​തി​നു കാ​ര​ണ​മാ​യ പീ​ഡ​ന സം​ഭ​വം ന​ട​ന്ന​ത് 2019-ൽ.​ആ​ല​പ്പു​ഴ മി​ത്ര​ക്ക​രി പു​തു​ക്ക​രി ത​റ​യി​ൽ റോ​ബി​നെ​(30)യാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​ന് എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മു​ന്പി​ലെ സ​മ​ര​പ​ന്ത​ലി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.ആ​ല​പ്പു​ഴ രാ​മ​ങ്ക​രി സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട 29 കാ​രി​യാ​യ യു​വ​തി​യെ 2019-ൽ ​അ​ടി​മാ​ലി​യി​ലു​ള്ള ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് അ​ടി​മാ​ലി എ​സ്എ​ച്ച്ഒ​ കെ. സു​ധീ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് രാ​മ​ങ്ക​രി എ​സ്എ​ച്ച്ഒ ര​വി സ​ന്തോ​ഷി​നു യു​വ​തി പ​രാ​തി ന​ൽ​കി​യ​തെ​ന്നും സം​ഭ​വം ന​ട​ന്ന​ത് അ​ടി​മാ​ലി​യി​ൽ ആ​യ​തി​നാ​ൽ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം അ​വി​ടെ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.

എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​​ഷണ വി​ദ്യാ​ർ​ഥി ദീ​പാ മോ​ഹ​ന​നോ​ടു​ള്ള ജാ​തി വി​വേ​ച​ന​ത്തി​നെ​തി​രേ ഭീം ​ആ​ർ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ന്‍റെ പ​ത്ര​ത്തി​ൽ വ​ന്ന ഫോ​ട്ടോ​യി​ലൂ​ടെ​യാ​ണ് റോ​ബി​നെ​ക്കു​റി​ച്ച് അ​ടി​മാ​ലി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ർ​ന്നാ​യി​രു​ന്നു ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ടി​മാ​ലി എ​സ്എ​ച്ച്ഒ കെ. ​സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment