കൊട്ടാരക്കര: ട്രാൻസ് ജൻഡറുകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അഞ്ചംഗ സംഘത്തിലൊരാളെ കൊട്ടാരക്കര പോലീസ് പിടികൂടി. കൊല്ലം കന്റോൺമെന്റ് മുല്ലപ്പറമ്പിൽ ശ്രീക്കുട്ടൻ (25) ആണ് പിടിയിലായത്.
കഴിഞ്ഞ ജൂൺ നാലിന് രാത്രി എട്ടോടെ കൊട്ടാരക്കര കെഎസ്ആർറ്റിസി ബസ് സ്റ്റാന്റിൽ ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം ട്രാൻസ് ജൻഡറായ കുമരേശനെ ബലമായി കടത്തിക്കൊണ്ടുപോവുകയായിരുന്നു.
കുണ്ടറയിലെത്തിച്ച് ഇയാളുടെ സുഹൃത്തായ റോഷനെയും വിളിച്ചു വരുത്തി കടത്തിക്കൊണ്ടുപോയി. പിന്നീട് പല സ്ഥലങ്ങളിൽ എത്തിച്ച് പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കിരയാക്കുകയും സ്വർണവും പണവും അപഹരിക്കുകയും ചെയ്തതായാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മറ്റു പ്രതികൾ ഉടൻ വലയിലാകുമെന്ന് പോലീസ് അറിയിച്ചു.