അമ്പലപ്പുഴ: യുവാവിനെ തട്ടിക്കൊണ്ടു പോയ ഏഴ് പേർ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻ കീഴ് സ്വദേശികളായ ആദം ഷാ, മുഹമ്മദ് ഹാരിസ്, ഹർസൽ ,അൽ ഖ്യൈസ്, മുഹമ്മദ്, മുഹമ്മദ് ഷാൻ, നഹാസ് എന്നിവരെയാണ് അമ്പലപ്പുഴ ഡി.വൈ.എസ്.പി: എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
അമ്പലപ്പുഴ നവരാക്കൽ ക്ഷേത്രത്തിന് സമീപം ഫ്രൂട്സ് കട നടത്തി വന്നിരുന്ന മാള സ്വദേശി സഫറു (47) നെ ഞായറാഴ്ച പുലർച്ചെ അഞ്ചിന് ഇന്നോവയിലെത്തിയ സംഘം കടയിൽ നിന്ന് ബലമായി പിടിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.
വിവരമറിഞ്ഞതിനെത്തുടർന്ന് അമ്പലപ്പുഴ സി.ഐ:- ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞതോടെ വാഹനം തിരുവനന്തപുരം ഭാഗത്തേക്കാണ് കടന്നതെന്ന് കണ്ടെത്തി.തുടർന്നു നടത്തിയ അന്വേഷണത്തിൽ നാല് പ്രതികളെ ശക്തികുളങ്ങര ഭാഗത്തുവെച്ച് ഇന്നലെ വൈകിട്ട് നാലോടെ പിടികൂടുകയായിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് മൂന്നു പ്രതികളെ ചിറയിൻ കീഴിൽ നിന്നും അറസ്റ്റ് ചെയ്തു.വിദേശത്ത് ജോലിക്ക് കൊണ്ടു പോകാനായി സഫറുദീൻ പ്രതികളുടെ കൈയിൽ നിന്ന് 1.2 ലക്ഷം രൂപ എട്ടു മാസം മുൻപ് വാങ്ങിയിരുന്നു. ഈ പണം തിരികെ കൊടുത്തിരുന്നില്ല.
ഈ പണം ഈടാക്കാനായി സഫറുദീൻ ഉപയോഗിച്ചിരുന്ന കാർ പിടിച്ചെടുത്ത് പണയം വെക്കാനും ആളെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി മോചന ദ്രവ്യം വാങ്ങുവാനുമായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.
എസ്.ഐ: ടോൾസൺ, ജി.എസ്.ഐ: മാർട്ടിൻ ,ജി.എ.എസ്.ഐ: ഷൈല കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിബു, സി.പി.ഒമാരായ അനൂപ്, വിനു, ഹോം ഗാർഡ് ഇർഷാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ