കാട്ടാക്കട: മുഖ്യമന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് രണ്ടുപേരെ കബിളിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കാട്ടാക്കട മൂങ്ങോട്ടുകോണം സ്വദേശിയും ഇപ്പോൾ ബാലരാമപുരം മുക്കം പാലമൂട്ടിൽ താമസിക്കുന്നവനുമായ രാധാക്യഷ്ണനാണ് ( 42) അറസ്റ്റിലായത്.
മുക്കം പാലമൂട് സ്വദേശികളായ ഇന്ദിര മകൾ മിനി അവരുടെ സഹോദരൻ എന്നിവരിൽ നിന്നാണ് 25000 രൂപ വച്ച് പണം വാങ്ങിയത്.ഇന്ന് രാവിലെയാണ് രാധാകൃഷ്ണനെ കാട്ടാക്കട പോലീസ് പിടികൂടിയത് രാധാകൃഷ്ണനെ ചോദ്യം ചെയ്തു വരികയാണ്.
തനിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടെന്നും അത് ഉപയോഗിച്ച് ജോലി വാങ്ങി നൽകാമെന്നും പറഞ്ഞാണ് ഇയാൾ ഇന്ദിരയെ സമീപിച്ചത്. തുടർന്ന് ഇയാളെ വിശ്വസിച്ച് ഇന്ദിര തന്റെ രണ്ടു മക്കൾക്കും ജോലി കിട്ടാനായി 50000 രൂപ നൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ വ്യാജ ലെറ്റർപാഡും കാണിച്ചാണ് തട്ടിപ്പ് നടത്തിയത്.
മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാത്തതിനാൽ രാധാകകൃഷ്ണനെ സമീപിച്ചു. പല കാരണങ്ങൾ പറഞ്ഞ് രാധാകൃഷ്ണൻ ഇവരിൽ നിന്നും ഒഴിഞ്ഞുമാറി. തുടർന്നിവർ പരാതി മന്ത്രി എ.കെ.ബാലന് നൽകി. മന്ത്രി പരാതി പോലീസിന് അന്വേഷണത്തിലാണ് രാധാകൃഷ്ണൻ കുടങ്ങിയത്.മറ്റ് തട്ടിപ്പുകൾ നടത്തിയോ എന്ന കാര്യം വെളിവായിട്ടില്ല.കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു