തൃപ്പൂണിത്തുറ: സ്വകാര്യ ബസില്‍ യാത്രക്കാരിയുടെ പണമടങ്ങിയ പഴ്സ് പിടിച്ചുപറിച്ചെടുത്ത് രക്ഷപെടാൻ ശ്രമിച്ച രണ്ട് യുവതികൾ അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശിനികളായ കാഞ്ചന (37), അയ്യമ്മ (29) എന്നിവരെയാണ് തൃപ്പൂണിത്തുറ എസ്ഐ എസ്.സനൽ, അഡീഷണൽ എസ്ഐ പ്രസന്നൻ തുടങ്ങിയവർ ചേർന്ന് അറസ്റ്റു ചെയ്തത്.
തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ യാത്രക്കാരിയുടെ പഴ്സുമെടുത്ത് ഇവർ ഓടുകയായിരുന്നു.യാത്രക്കാരിയുടെ കരച്ചില് കേട്ട് സ്റ്റാൻഡിലുണ്ടായിരുന്നവർ ചേര്ന്ന്തമിഴ് സ്ത്രീകളെ തടഞ്ഞു വച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.