പയ്യന്നൂര്‍: ബ്രൗണ്‍ ഷുഗറുമായി കണ്ണൂര്‍ സ്വദേശിയായ യുവാവ് പയ്യന്നൂരില്‍ പിടിയിൽ.കണ്ണൂര്‍ സിറ്റിയിലെ സൈബു മന്‍സിലില്‍ ബി.ഉനൈസാണ് (21) പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരം 4.30 ഓടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് പയ്യന്നൂര്‍ എസ്ഐ വി.കെ.വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഉനൈസിനെ പരിശോധിച്ചപ്പോഴാണ് ഇയാളില്‍ നിന്ന് നാല് ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്.ഇതിന് 50,000 രൂപയോളം വിലവരും.അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.