ചെന്നൈ: ആറുമാസം പ്രായമായ കുഞ്ഞിനു വൈദ്യപരിശോധന നടത്തിയില്ലന്ന കുറ്റത്തിനു ഇന്ത്യൻ വംശജരായ ദമ്പതികൾ യുഎസിൽ അറസ്റ്റിൽ. ചെന്നൈ സ്വദേശികളായ പ്രകാശ് സേട്ടു- മാലാ പനീർസെൽവം ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകൾ ആറു മാസം പ്രായമുള്ള ഹിമിഷയ്ക്കു ഡോക്ടർമാർ നിശ്ചയിച്ച വൈദ്യപരിശോധന നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
ഫ്ലോറിഡയിലെ ബ്രോവാർഡ് കൗണ്ടിയിലെ ആശുപത്രിയിൽ കുട്ടിയുടെ കൈ നീരുവന്നു വീർത്തതിനെ തുടർന്ന് ചികിത്സയ്ക്കായി ദമ്പതികൾ എത്തിയിരുന്നു. എന്നാൽ കുട്ടിയുടെ ചികിത്സാ ചെലവ് താങ്ങാനാവില്ലെന്നു കാട്ടി ഇവർ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി.
ഇതിനെ തുടർന്ന് ആദ്യ ആശുപത്രിയിലെ അധികൃതർ ശിശുസംരക്ഷണ കേന്ദ്രത്തെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ വൈദ്യപരിശോധനകൾ നടത്തിയില്ലെന്നായിരുന്നു ആരോപണം.
ദമ്പതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നിരുന്നാൽ തന്നെയും കുട്ടിയുടെയും ഇരട്ട സഹോദരന്റെയും സംരക്ഷണം ശിശുസംരക്ഷണ കേന്ദ്രം ഏറ്റെടുത്തിരിക്കുകയാണ്.