കൊല്ലം: സ്കൂൾ വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയിരുന്നയാളെ കൊട്ടാരക്കര പോലീസ് പിടികൂടി. കൊട്ടാരക്കര മൈത്രി നഗർ വിഷ്ണു ഭവനിൽ വിജയൻ (58) ആണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. കൊട്ടാരക്കര ചന്തമുക്കിലുള്ള ഒരു കച്ചവട സ്ഥാപനത്തിന്റെ മറവിലായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപന നടത്തിവന്നിരുന്നത്.
കൊട്ടാരക്കര പ്രദേശത്തുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികൾ ഇയാളുടെ കടയിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങാനായി എത്തുന്നുണ്ട് എന്ന് റൂറൽ എസ്.പി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാൾ മുമ്പും സമാന കേസുകളിൽ പ്രതി ആയിട്ടുള്ള ആളാണ്. കൊട്ടാരക്കര ഇൻസ്പെക്ടർ ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.