തൃശൂർ: പൂത്തോളിൽനിന്നു നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിക്കെതിരെ മനുഷ്യക്കടത്തിനു കേസ്. കൊല്ലം കുണ്ടറ സ്വദേശി വിജയനെതിരെയാണ് വെസ്റ്റ് പോലീസ് മനുഷ്യക്കടത്തിനു കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണു പൂത്തോളിൽനിന്ന് ഉത്തരേന്ത്യൻ സ്വദേശികളായ രമേശ്- പൂനം ദന്പതികളുടെ മകൾ കാജലിനെ ഭിക്ഷയാചിച്ചെത്തിയ വിജയൻ സ്നേഹം നടിച്ചു തട്ടിക്കൊ ണ്ടുപോയത്.
തുടർന്നു കുന്നംകുളത്തുനിന്ന് സംശയകരമായ സാഹചര്യത്തിൽ പ്രതിയോടൊപ്പം കുട്ടിയെ കണ്ട നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് വിവ രങ്ങ ൾ പുറത്തു വന്നത്. ഉടൻ തന്നെ ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണ കേസിൽ ഇയാൾ ജയിലിൽ കിടന്നിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഏതാനും വർഷം മുന്പാണ് ഇയാൾ ജില്ലയിലെത്തിയത്.