തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന വൃദ്ധനെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. മുരുക്കുംപുഴ സ്വദേശി വിക്രമൻ (60) നെയാണ് പോക്സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.
ഒൻപതും ഏഴും വയസുള്ള സഹോദരിമാരായ കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ അമ്മൂമ്മയുടെ സുഹൃത്താണ് പ്രതി. അമ്മൂമ്മയുടെ വീട്ടിൽ താമസിച്ച് വന്നിരുന്ന കുട്ടികളെ അവിടത്തെ നിത്യസന്ദർശകനായിരുന്ന പ്രതി കഴിഞ്ഞ രണ്ട് മാസക്കാലമായി പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചൈൾഡ് ലൈൻ അധികൃതരുടെ ഇടപെടലിനെ തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് മംഗലപുരം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും