പേരൂര്‍ക്കട: മകന്റെ കൈകാലുകള്‍ അടിച്ചൊടിച്ച സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നെട്ടയം ആശ്രമം റോഡ് കുഴിവിള ലെയിനില്‍ വിമല്‍കുമാര്‍ (43) ആണ് കസ്റ്റഡിയിലായത്.
രണ്ടാഴ്ചമുമ്പായിരുന്നു കേസിന്നാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത മകനെ പിതാവ് മര്‍ദിക്കുകയും കൈകാലുകള്‍ അടിച്ചൊടിക്കുകയും ചെയ്തെന്നാണ് കേസ്. ജുവനൈല്‍ ആക്ട്പ്രകാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂജപ്പുര പോലീസ് കേസെടുത്തശേഷം വട്ടിയൂര്‍ക്കാവ് പോലീസിന് കൈമാറുകയായിരുന്നു.