തിരുവനന്തപുരം: വഴിയാത്രക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും അപഹരിച്ച കേസിൽ രണ്ട് പേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. വെയിലൂർ കൈലാത്ത് കോണം ബാലഭദ്രദേവീക്ഷേത്രത്തിന് സമീപം വത്സല ഭവനിൽ വിമിൻ മോഹൻ (34), കിഴുവിലം ഇടയ്ക്കോട് കെ.കെ.ഭവനത്തിൽ സജീവ് എന്ന് വിളിയ്ക്കുന്ന സജി (44) എന്നിവരാണ് അറസ്റ്റിലായത്.
കുറക്കട മരങ്ങാട്ട് കോണം സ്വദേശി ശേഷസായിയെ ഇക്കഴിഞ്ഞ മാസം പതിനാറാം തീയതി തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പണവും മൊബൈൽ ഫോണും പ്രതികൾ അപഹരിച്ചുവെന്ന് പോലീസ് പറഞ്ഞു. ഏറെ നാളായി ഒളിവിലായിരുന്ന പ്രതികളെ ചിറയിൻകീഴ് ഇൻസ്പെക്ടർ എച്ച്. എൽ.സജീഷ്, എസ്ഐ. വിനീഷ്, എഎസ്ഐമാരായ ജയകുമാർ, ഷജീർ, നുജും, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശരത്, നിസ്സാം, സിപിഒ അരുണ്‍, അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.