അടിമാലി: കഴിഞ്ഞ മെയ് 25ന് തിരുവനന്തപുരത്ത് 11 കിലോ ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ സർവ്വീസിൽ നിന്നും പുറത്താക്കപ്പെട്ട സബ് ഇൻപെക്ടർ അറസ്റ്റിൽ. രാജാക്കാട് കല്ലോലിക്കൽ വിൻസന്റ് (57)നെയാണ് തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻപെക്ടർ ടി.അിൽകുമാറിന്റെ നേതൃത്വത്തിലൂള്ള സംഘം അടിമാലിയിൽ നിന്നും ചൊവ്വാഴ്ച്ച വൈകുന്നേരം എട്ട് മണിയോടെ അറസ്റ്റ് ചെയ്തത്.
തിരുവന്തപുരത്ത് പിടിയലായ വഞ്ചിയൂർ തന്പുരാൻമുക്ക് ഹീര അർക്കേടിയിൽ റിൻസ്(39),തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനൂപ ്(34), തൃശൂർ സ്വദേശി ബിനീഷ് കൂമാർ എന്നിവരാണ് തിരുവനന്തപുരത്ത് മെയ് 25ന് പിടിയിലായത്.ഇവരെ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിൽ ഹാഷിഷ് ഓയിൽ എത്തിച്ചത് ഇടുക്കി അടിമാലിയിൽ നിന്നാണെന്ന് വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം അടിമാലിയിൽ എത്തി. ഹാഷിഷ് ഓയിൽ തിരുവനന്തപുരത്ത് എത്തിച്ച വാഹനം അടിമാലി കുരിശുപാറ സ്വദേശിയിടേതാണെന്ന് തിരിച്ചറിഞ്ഞു.സജി വാഹനം അടിമാലി സ്വദേശി അഭിജിത്തിന് വിറ്റതാണെന്ന് അറിഞ്ഞു.
അഭിജിത്തിൽ നിന്നും ഈ വാഹനം ഇവിടത്തുകാരനായ ഷാജി ദിവസ വാടകയ്ക്ക് മെയ് 24ന് എടുത്തു.ഷാജി അടിമാലി സ്വദേശി സനീഷിന്റെ സഹായത്തോടെ ഓയിൽ തിരുവന്തപുരത്ത് എത്തിച്ച് പ്രതികൾക്ക് കൈ മാറി.ഹാഷിഷ് പിടികൂടുയതോടെ കേസിൽ നിന്നും രക്ഷപ്പെടുന്നതിനായി വാഹനം കൊടുത്ത് വിട്ട ഷാജി ചൊവ്വാഴ്ച്ച സനീഷിന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കാൻ പദ്ധതിയിട്ടു.
ഇതിനായി വിൻസന്റിനെ ചുമതലപ്പെടുത്തി.ഷാജിയുടെ നിർദ്ദേശ പ്രാകാരം ചൊവ്വാഴ്ച്ച അടിമാലിയിലെ ഒരു ഹോട്ടലിൽ വെച്ച് വിൻസന്റ് എഗ്രിമെന്റ് എഴുതുന്നതിനിടെ ഇയാളെ എക്സൈസ് സംഘം നാടകീയമായി പിടികൂടകായിരുന്നു.തിരുവന്തപുരത്തെ സംഭവത്തിൽ വിൻസന്റിനെ നാലാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുകയായിരുന്നു.കേസിലെ മുഖ്യ കണ്ണിയായ ഷാജിയും,സനീഷും ഒളുവിലാണ്.