വെഞ്ഞാറമൂട് : അയിരൂപ്പാറ പന്തലക്കോട് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ്ചെയ്തു.
സംഭവത്തിലെ മൂന്നാം പ്രതിയായ ബാലരാമപുരം അതിയന്നൂർ നമ്പി വിളാകം വീട്ടിൽ വിനോദ് (31) നെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ നാലുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
വാഴോട്ട്പൊയ്ക മുക്കോലക്കൽ പുതുവൽപുത്തൻ വീട്ടിൽ ശ്രീക്കുട്ടന്റെ വീട് ആക്രമിച്ച് ഭാര്യ അശ്വതി (25)യെ മർദിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.
റൂറൽ എസ്പി ബി അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്.വൈ സുരേഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വട്ടപ്പാറ സി ഐ ടി. ബിനുകുമാർ, എസ്ഐമാരായ ബാബു, സാബത്ത്, എഎസ്ഐ ഷാ, സി.പി.ഒ മാരായ ഷമീർ, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.