കുളത്തൂപ്പുഴ: കുളത്തുപ്പുഴ പാതയോരത്ത് നിന്നും നാല് വർഷം മുമ്പ് മോഷ്ടാക്കൾ കടത്തികൊണ്ട് പോയ ലോറിയും കേസിലെ പ്രതിയും പോലീസ് പിടിയിൽ. ആലപ്പുഴ എടത്വ തലവടി ആനപ്രാമ്പൻ പുത്തൻപറമ്പിൽ വിനോദ്(41) ആണ് പിടിയിലായത്.
കുളത്തൂപ്പുഴ ഗണപതിയമ്പലം മുരുകൻെറ ഉടമസ്ഥതയിലുളള എെഷർ ലോറിയാണ് 2014 സെപ്റ്റംബർ അഞ്ചിന് ഗണപതിയമ്പലം ജംഗ്ഷനിൽ നിർത്തി ഇട്ടിരുന്ന ലോറിമോഷണം പോയത്. ഏറെ അന്വേഷണത്തിനൊടുവിൽ അന്ന് വിനോദിൻെറ അയൽവാസിസുധീഷ് പിടിയിലായങ്കിലും കൂട്ടുപ്രതിയോ ലോറിയോ കണ്ടെത്താനായിരുന്നില്ല.
ഒട്ടേറെ വാഹനകേസിൽ പ്രതിയായ വിനോദ് അടൂർ പോലീസിൻെറ പിടിയിലായതോടെയാണ് വാഹനമോഷണങ്ങളുടെ ചുരുളഴിയുന്നത്. 30ൽ അധികം വാഹന താൻ കടത്തിയിട്ടുളളതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുളത്തൂപ്പുഴയിൽനിന്നും കടത്തിയ ലോറി ബാഗ്ലൂരിലെ സ്പിരിറ്റ് മാഫിയ സംഘത്തിന് കൈമാറി.
പ്രതിയിൽ നിന്നും വിവരം കിട്ടിയതിനെ തുടർന്ന് കുളത്തൂപ്പുഴ സിഎെ സി.എൽ സുധീറിൻെറ നേതൃത്വത്തിൽ പ്രതിയുമായി ആന്ധ്രയിൽ എത്തുകയും ദിവസങ്ങൾ നീണ്ട അന്വേഷത്തിനൊടുവിലാണ് ആന്ധ്രാപ്രദേശ് നെല്ലൂർ സുല്ലൂർപെട്ട് എക്സൈസ് സംഘത്തിൻെറ സഹായത്തോടെ വാഹനം കണ്ടെത്താനായതെന്നും ഉടമ മുരുകനെ ആന്ധ്രയിൽ എത്തിച്ച് വാഹനം തന്റേതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
നാട്ടിലെത്തിക്കാൻ കഴിയുന്ന അവസ്ഥയിലല്ല വാഹനം, അതിനാൽ അവിടെ സുല്ലൂർപെട്ട ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. എഎസ്എെ പ്രോംലാൽ, ദീപക്, അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.