പറവൂർ: പെണ്‍കുട്ടികളുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി പ്രൊഫൈൽ പിക്ചർ ആയി യുവതികളുടെ ചിത്രങ്ങളിട്ട് അശ്ലീ സന്ദേശം അയച്ച യുവാവിനെ പോലീസ് പിടികൂടി. എളന്തിക്കര മാങ്ങാടത്ത് വിഷ്ണു (23) ആണ് അറസ്റ്റിലായത്. കാക്കനാട് ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. യുവതികളുടെ ചിത്രങ്ങളിട്ട് ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുന്നതായിരുന്നു രീതി.
റിക്വസ്റ്റ് അംഗീകരിക്കുന്നവർക്കാണ് സന്ദേശങ്ങൾ ലഭിച്ചിരുന്നത്. പെണ്‍കുട്ടികളുടെ ചിത്രങ്ങൾ അവർ അറിയാതെ പകർത്തിയാണ് പ്രൊഫൈൽ പിക്ചറായി അപ്ലോഡ് ചെയ്തിരുന്നത്. ഇയാളെക്കുറിച്ച് പുത്തൻവേലിക്കര പോലീസ് സ്റ്റേഷനിലും പരാതി ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. സൈബർ പോലീസിന്റെ സഹകരണത്തോടെ പുത്തൻവേലിക്കര എസ്ഐ ഇ.വി. ഷിബുവിന്റെ നേതൃത്വത്തിലാണ് വിഷ്ണുവിനെ പിടികൂടിയത്.