കുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി ശാരീരികമായി ഉപയോഗിക്കും; ഇരകളെ കണ്ടെത്തുന്നത് സോഷ്യൽ മീഡിയയിലൂടെ


ക​ല്ല​ടി​ക്കോ​ട് : സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം നേ​ടി കു​ട്ടി​ക​ളെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും കീ​ഴ്പ്പെ​ടു​ത്തി​യ ശേ​ഷം കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന യുവാവ് പിടിയിൽ.

കൊ​ല്ലം ശൂ​ര​നാ​ട് അ​ന്പ​ല​ത്തും ഭാ​ഗം രാ​ജീ​വി​ന്‍റെ മ​ക​ൻ വി​ഷ്ണു (21) എ​ന്ന് വി​ളി​ക്കു​ന്ന ആ​ദ​ർ​ശി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം ക​ല്ല​ടി​ക്കോ​ട് പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ഫേ​സ്ബു​ക്കി​ലൂ​ടെ കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ന്ന ഇ​യാ​ൾ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​യ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി. മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍റ് ചെ​യ്തു.

ക​ല്ല​ടി​ക്കോ​ട് എ​സ്എ​ച്ച്ഒ ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ കെ.​പി. അ​ബ്ദു​ൽ സ​ത്താ​ർ, വ​നി​താ പോ​ലീ​സ് സീ​നി​യ​ർ സി​പി​ഒ എ​സ്.​ല​തി​ക, സീ​നി​യ​ർ സി​പി​ഒ പി.​രാ​ജീ​വ്, കെ.​എ​സ്. കോ​മ​ള ദാ​സ്, കെ.​ഉ​ല്ലാ​സ്, പി.​എം. ജോ​സ്, തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത്.

Related posts

Leave a Comment