ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ.റഹിമിനു അറസ്റ്റ് വാറന്റ്.
എസ്എഫ്ഐ നടത്തിയ സമരത്തിനിടെ അന്യായ തടങ്കലില് വച്ച് ഭീഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് ആരോപിച്ച്, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്സ് സര്വീസസ് മേധാവിയും പ്രഫസറുമായ വിജയലക്ഷ്മി നല്കിയ ഹര്ജിയിലാണ് വാറന്റ്.
തിരുവനന്തപുരം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കോടതിയില് ഹാജരാകാമെന്ന ഉറപ്പിന്മേല് റഹിമിന് സ്റ്റേഷനില് നിന്നു ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറന്റ്.
നേരിട്ടു ഹാജരാകണമെന്ന നിര്ദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടര്ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
റഹിമുള്പ്പെടെ 12 പേരാണ് കേസിലെ പ്രതികള്. നേരത്തേ, കേസ് പിന്വലിക്കണമെന്നാവശ്യപ്പെട്ട് സര്ക്കാര് നല്കിയ ഹര്ജി വിജയലക്ഷ്മിയുടെ എതിര്പ്പിനെ തുടര്ന്ന് കോടതി തള്ളിയിരുന്നു.