കാട്ടിക്കുളം: അഞ്ചു മാസം പ്രായമുള്ള ഗർഭം അലസിപ്പിച്ച് അവശിഷ്ടം കക്കൂസ് ടാങ്കിൽ തള്ളിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാട്ടിക്കുളം അണമല രഞ്ജിത്തിനെയാണ്(22) തിരുനെല്ലി എസ്ഐ ബിജു ആന്റണി അറസ്റ്റുചെയ്തത്. തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ത്രീയുടെ പരാതിയിലാണ് പോലീസ് നടപടി.
വിവാഹവാഗ്ദാനം നൽകി രഞ്ജിത്ത് പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. ഗർഭം അലസിപ്പിച്ച സംഭവത്തിൽ ഈ സ്ത്രീക്കെതിരേയും കേസുണ്ട്. അമിത രക്തസ്രാവത്തെത്തുടർന്നു സ്ത്രീ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതാണ് സംഭവം പുറത്തറിയാൻ ഇടയാക്കിയത്. പരിശോധനയിൽ പ്രസവത്തെത്തുടർന്നുള്ള രക്തസ്രാവമാണെന്നു ഡോക്ടർക്കു ബോധ്യപ്പെട്ടു.
പൊക്കിൾക്കൊടി മുറിച്ചുമാറ്റിയതും ശ്രദ്ധയിൽപ്പെട്ടു. ഈ വിവരം ഡോക്ടർ പോലീസിൽ അറിയിക്കുകയായിരുന്നു.കക്കൂസ് ടാങ്കിൽ നിന്നു പുറത്തെടുത്ത ഗർഭാവശിഷ്ടം കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബിലെ സയന്റിഫിക് ഓഫീസർ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിൽ ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധിച്ചശേഷമാണ് പോസ്റ്റുമോർട്ടത്തിനു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു അയച്ചത്. മാനന്തവാടി തഹസിൽദാരുടെ സാന്നിധ്യത്തിലാണ് കക്കൂസ് ടാങ്ക് പൊളിച്ച് ഗർഭാവശിഷ്ടങ്ങൾ കണ്ടെടുത്തത്.