പ​രാ​തി​യി​ൽ ഉ​റ​ച്ചു​നി​ന്ന് പെൺകുട്ടി; സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച അ​ധ്യാ​പ​ക​ന് എ​ട്ടു​വ​ർ​ഷം ക​ഠി​ന ത​ട​വ്

ക​ട്ട​പ്പ​ന: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച അ​ധ്യാ​പ​ക​ന് പോ​ക്സോ കേ​സി​ൽ എ​ട്ടു​വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും.

ജി​ല്ല​യി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​യ്യ​പ്പ​ൻ​കോ​വി​ൽ തെ​രു​വേ​ൽ വി​ൽ​സ​ണ്‍ തോ​മ​സി​നെ(57) ആ​ണ് ക​ട്ട​പ്പ​ന പോ​ക്സോ കോ​ട​തി ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സ് ശി​ക്ഷി​ച്ച​ത്.

2015ൽ ​ഉ​പ്പു​ത​റ എ​സ്ഐ ആ​യി​രു​ന്ന ടോ​മി ജോ​സ​ഫ് ചാ​ർ​ജ് ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ആ​റു പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൊ​ഴി പ്ര​കാ​ര​മാ​യി​രു​ന്നു കേ​സ്.

വി​സ്താ​ര​വേ​ള​യി​ൽ അ​ഞ്ചു​പേ​ർ മൊ​ഴി മാ​റ്റി​യെ​ങ്കി​ലും പ​രാ​തി​യി​ൽ ഉ​റ​ച്ചു​നി​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

ഐ​പി​സി 354 വ​കു​പ്പ് പ്ര​കാ​രം ര​ണ്ടു​വ​ർ​ഷം ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യും പോ​ക്സോ ആ​ക്ട് അ​നു​സ​രി​ച്ച് ആ​റു​വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സു​സ്മി​ത ജോ​ണ്‍ ഹാ​ജ​രാ​യി.

Related posts

Leave a Comment