ഇങ്ങനെയും ചില അച്ഛന്മാര്‍..! രണ്ടുവയസുകാരന്‍റെ തലയിൽ ചൂടുവെള്ളം ഒഴിച്ച പിതാവ് അറസ്റ്റിൽ; സംഭവം കോട്ടയത്ത്‌

ഈരാറ്റുപേട്ട: കോട്ടയം മൂന്നിലവിൽ രണ്ടുവയസുകാരന്‍റെ തലയിൽ ചൂടുവെള്ളം ഒഴിച്ച കേസിൽ പിതാവ് അറസ്റ്റിൽ.

ഇടുക്കി മുണ്ടിയെരുമ സ്വദേശി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കുടുംബ വഴക്കിനെ തുടർന്നാണ് അനൂപ് കുട്ടിയുടെ തലയിൽ ചൂടുവെള്ളം ഒഴിച്ചത്.

കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു.

Related posts

Leave a Comment