ന്യൂഡൽഹി: മാനഭംഗക്കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം അഷു മഹാരാജ് പിടിയിൽ. ഗാസിയാബാദിൽനിന്നാണ് എടിഎസ് വിഭാഗം ഇയാളെ പിടികൂടിയത്. 2008 മുതൽ 2013 വരെ അഷു മഹാരാജ് ഡൽഹി സ്വദേശിയായ യുവതിയെയും ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ചതായാണ് പരാതി.
അഷു മഹാരാജിന്റെ മകൻ സമർ ഖാനും യുവതിയെ പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്. ഇയാളെ ക്രൈംബ്രാഞ്ച് വിഭാഗം കസ്റ്റഡിയിൽ എടുത്തു. അഷു മഹാരാജിന്റെ ഡൽഹിയിലെ ആശ്രമത്തിൽവച്ചാണ് നിരവധി തവണ പീഡനത്തിനിരയായതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
അതേസമയം, കേസിൽ അഷു മഹാരാജിനെ മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു.