അഹമ്മദാബാദ്: ഭാര്യയെയും മക്കളെയും ഭാര്യയുടെ മുത്തശിയെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.
സൊനാല്‍ബെന്‍ ഗെയ്ക് വാദ്(37), മകന് ഗണേഷ്(17), മകള്‍ പ്രഗതി(15), മുത്തശി സുഭദ്രാബെന്‍(70) എന്നിവരാണ് മരിച്ചത്. അഹമ്മദാബാദിലെ ഒധവ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം നടന്നത്.
കണ്ടെത്തിയപ്പോള്‍ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിനോദ് ഗെയ്ക് വാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും ഗുജറാത്തിലെ ദാഹോദിലെക്ക് വരവെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചു.
അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭാര്യയെ കൊന്നതെന്ന് ഇയാള്‍ പറഞ്ഞു.
ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷമാണ് മക്കളെയും ഭാര്യയുടെ മുത്തശിയെയും കൊലപ്പെടുത്തിയതെന്നും ഇയാള്‍ മൊഴി നല്കി.