ചെന്നൈ: യെമനിലേക്ക് കടക്കാൻ ശ്രമിച്ച് മലയാളി ചെന്നൈയിൽ പിടിയിൽ.
ജിലാനി (26) എന്ന ആളാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായത്. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിച്ചാണ് അറസ്റ്റ്.
പുതുച്ചേരി സ്വദേശി ഹസൻ എന്നയാളും ജിലാനിക്കൊപ്പം പിടിയിലായിട്ടുണ്ട്.
ചെന്നൈയിൽ നിന്ന് ഒമാനിലെത്തിയ ശേഷം യെമനിലേക്ക് കടക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.