അമരാവതി: തീരാവ്യാധികൾ മാറ്റാമെന്നും നിധി കണ്ടെത്തിത്തരാമെന്നും വാഗ്ദാനം ചെയ്ത് ബന്ധുക്കൾ ഉൾപ്പെടെ പത്തുപേരെ പായസത്തിൽ സയനൈഡ് നല്കി കൊലപ്പെടുത്തി സ്വർണവും പണവും അപഹരിച്ച് സുഖജീവിതം നയിച്ചുവന്ന ആളെ പോലീസ് പിടികൂടി. ഏലൂരു സ്വദേശി വെല്ലങ്കി സിംഹാദ്രിയാണു പിടിയിലായത്.
ഏലൂരിലെ ഒരു കെട്ടിടസമുച്ചയത്തിലെ വാച്ച്മാനായിരുന്ന ഇയാൾ. ഒന്നരവർഷത്തിനിടെയാണ് ഈ കൊലപാതകങ്ങളത്രയും നടന്നിട്ടുള്ളത്. മരിച്ചവരേറെയും കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഈസ്റ്റ് ഗോദാവരി ജില്ലകളിലുള്ളവരാണ്. വല്യമ്മയെയും ഭാര്യാ സഹോദരിയെയും ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.