കണ്ണൂർ: ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങളിൽ പ്രതിയായി മുങ്ങി നടക്കുന്നവർക്കുവേണ്ടി പോലീസ് പ്രത്യേക റെയ്ഡ് നടത്തി. ഇന്നു പുലർച്ചെ നാലു മുതൽ രാവിലെ എട്ടുവരെയാണ് കോന്പിംഗ് ഓപ്പറേഷൻ നടത്തിയത്.
വിവിധ കുറ്റകൃത്യങ്ങൾ നടത്തി മുങ്ങിനടക്കുന്നവരെയും വാറണ്ട് പ്രതികളെയും പോലീസ് അറസ്റ്റ്ചെയ്തു. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചു സിഐമാർ, 10 എസ്ഐമാർ, 50 ഓളം സിവിൽ പോലീസ് ഓഫീസർമാർ എന്നിവർ വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്കു നേതൃത്വം നൽകി.
കൊറ്റാളി ഇല്ലത്തുവളപ്പിൽ സുധീർ (46), പള്ളിക്കുന്ന് സാഗർ ക്വാർട്ടേഴ്സിലെ രാജേഷ് (40), ചാലാട് കാഞ്ചന ഹൗസിലെ നിഷിൽ (26), പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിനു സമീപത്തെ എം. സുധീഷ് (23) എന്നിവരെയാണ് ടൗൺ പോലീസ് പിടികൂടിയത്.