കരുനാഗപ്പള്ളി: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് അറസ്റ്റിലാവുകയും മൂന്ന് പേർക്കെതിരെക്കേസ് എടുക്കുകയും ചെയ്തു. കാരാളിമുക്ക് കോതപുരം കാർത്തികയിൽ രാമകൃഷ്ണ പിള്ളയുടെ മകൾ അർച്ചന ( 28)യുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് പടനായർകുളങ്ങര വടക്ക് ശിവ ശ്രീയിൽ സുരേഷ് കുമാറി( 41 ) നെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
സുരേഷ് കുമാറിന്റെ മാതാപിതാക്കളായ രാമചന്ദ്രൻ ( 74 ) , ഓമനകുട്ടി ( 68 ) , സഹോദരി സേതുലക്ഷ്മി ( 43 ) എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തു. ഭർതൃഗ്യഹത്തിൽ വെച്ച് ദുരൂഹത സാഹചര്യത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ 19 നായിരുന്നു സംഭവം.
മരണപ്പെട്ടസംഭവത്തിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ശിവശ്രീ വീട്ടിൽ സുരേഷ് കുമാറുമായി അർച്ചനയുടെയും സുരേഷിന്റെയും വിവാഹം നടന്നത് 2011 ആഗസ്റ്റ് 18നാണ് . സംഭവ ദിവസം രാത്രി 7.30 ന് സുരേഷ് കുമാർ അർച്ചന കതക് തുറക്കുന്നില്ലായെന്ന് പറഞ്ഞ് അർച്ചനയുടെ ബന്ധുവിനെ ഫോണിലൂടെ അറിയിക്കുകയായിരുന്നു.
ബന്ധുക്കൾ എത്തി അർച്ചനയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ അർച്ചനയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. എന്നാൽ ആത്മഹത്യ ചെയ്ത അർച്ചനയെ ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളും രക്ഷിക്കാൻ ശ്രമിച്ചില്ലായെന്ന് പോലീസ് പറഞ്ഞു. വീണ്ടും സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചതായി അർച്ചനയുടെ പിതാവ് പോലീസിനോട് പറഞ്ഞിരുന്നു.
സുരേഷ്കുമാറിന്റെ മാതാവും പിതാവും രണ്ട് വിവാഹമോചനം നേടിയ സഹോദരി സേതു ലക്ഷ്മിയും ചേർന്ന് നിരന്തരം മകളെ പീഡിപ്പിക്കുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു. അർച്ചനയ്ക്ക് ആറുവയസ്സുള്ള ഒരു മകളുണ്ട് .കരുനാഗപ്പള്ളി എ സി പി വിനോദ് .ബി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുരേഷ്കുമാറിനെ അറസ്റ്റ് ചെയ്തത്. സ്ത്രീധന – ഗാർഹിക പീഡന വകുപ്പ് അനുസരിച്ചാണ് കേസ്.