കാട്ടൂർ:എടത്തിരുത്തി മുനയത്ത് മാരകായുധങ്ങളുമായെത്തിയ സംഘം പൊലീസ് ഉദ്യോഗസ്ഥന്റെ വീട് ആക്രമിച്ചു.കാട്ടൂർ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കോഴിപറന്പിൽ ഫെബിന്റെ വീടാണ് ആക്രമിച്ചത്.
വീടിനു മുന്നിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന രണ്ട് മോട്ടോർ സൈക്കിളുകൾ അക്രമികൾ അടിച്ചു തകർത്തു. ഇന്നലെ രാത്രി ഒന്പതരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം ഇരുന്പുവടി ഉപയോഗിച്ച് മോട്ടോർ സൈക്കിളുകൾ അടിച്ചു തകർക്കുകയായിരുന്നു.
ഫെബിൻ ഡിപ്പാർട്ട്മെന്റ് വാഹനമായ ബുള്ളറ്റും, ഫെബിന്റെ തന്നെ മോട്ടോർ സൈക്കിളുമാണ് അടിച്ചു തകർത്തത്. തുടർന്ന് വീടിന് പുറത്ത് വച്ചിരുന്ന സൈക്കിൾ അകത്തേക്ക് വലിച്ചെറിഞ്ഞ് വീടിനകത്ത് കടന്ന് ഫെബിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
നേരത്തെ ഫെബിന്റെ കാർ തടഞ്ഞു നിർത്തി വധഭീഷണി നടത്തിയതായും പറയുന്നു. കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഒരാൾ അറസ്റ്റിൽ
എടത്തിരുത്തി; മുനയത്ത് മാരകായുധങ്ങളുമായെത്തിയ സംഘം പോലീസ് ഉദ്യാസ്ഥന്റെ വീട് ആക്രമിച്ച ഒരാൾ അറസ്റ്റിൽ
ഫെബിന്റെ ബന്ധുകൂടിയായ കോഴി പറന്പിൽ പ്രണവ്, അമിത് ശങ്കർ, ശരത് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കയ്പമംഗലം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എടത്തിരുത്തി മുനയം സ്വദേശി കോഴി പറന്പിൽ പ്രണവിനെയാണു തൃശൂർ റൂറൽ എസ്പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിൽ കയ്പമംഗലം എസ്ഐ പി.സുജിത്തും സംഘവും അറസ്റ്റു ചെയ്തത്.