കോഴിക്കോട്: സ്കൂൾ വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികളായ രണ്ട് അധ്യാപകർ റിമാന്‍ഡിൽ.
കാരമൂല പനയങ്കണ്ടി വീട്ടിൽ ഷാജഹാൻ (44), പുല്ലാളൂർ പാറന്നൂർ കാന്പ്രവീട്ടിൽ ഷൈജൽ(32) എന്നിവരാണ് റിമാന്‍ഡിലായത്. ഇവർ തിങ്കളാഴ്ച കോടതിയിൽ കീഴടങ്ങുകയായിരുന്നു.
2019 ഒക്ടോബർ 30ന് തലക്കുളത്തൂരിൽ നടന്ന ചേവായൂർ സബ്ജില്ല കലോത്സവത്തിനിടെ പീഡിപ്പിച്ചെന്ന് കാണിച്ച് വിദ്യാർഥിയുടെ അമ്മ പരാതി നൽകുകയായിരുന്നു.
എലത്തൂർ പോലീസ് എടുത്ത കേസ് പിന്നീട് വനിതാ സെല്ലിന് കൈമാറി. ഇതിനിടെ പ്രതികളായ രണ്ടു അധ്യാപകരും മുൻകൂർ ജാമ്യം നേടുകയും ചെയ്തു.
എന്നാൽ മുൻകൂർ ജാമ്യം ലഭിച്ച അധ്യാപകർ യൂട്യൂബ് വഴി അപകീർത്തിപ്പെടുത്തിയതിനെ തുടർന്ന് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് പ്രതികളുടെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദ് ചെയ്യുകയായിരുന്നു.