ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പെണ്‍കുട്ടികൾ വിഷം ഉള്ളിൽചെന്ന് മരിച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ.
പ്രധാനപ്രതി വിനയും പ്രായപൂർത്തിയാകാത്ത കൂട്ടു പ്രതിയുമാണ് പിടിയിലായത്.
പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. വെള്ളത്തിൽ കീടനാശിനി ചേർത്തായിരുന്നു പ്രതികൾ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്.
പ്രണയം നിരസിച്ചതിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.
പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
കൈകാലുകൾ കെട്ടിയിട്ട നിലയിൽ ശുരുതരാവസ്ഥയിൽ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു.
പുല്ല് പറിക്കാൻ പോയ കുട്ടികളെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്ന് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്.