കിഴക്കമ്പലം: എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി ) മരുന്നിന് ജിഎസ്ടി ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ സന്തോഷിക്കുന്നവരിൽ പള്ളിക്കര സ്വദേശി അർഷാദും.
എസ്എംഎ ബാധിതരായ കുട്ടികളുടെ മരുന്നിന് ജിഎസ്ടിയും ഇറക്കുമതി തീരുവ ഉൾപ്പെടെ 18 കോടി രൂപയായിരുന്നു വില. വിദേശത്ത് നിന്നാണ് മരുന്ന് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത്.
മരുന്നിന്റെ തീരുവ കുറക്കുന്നതിനും ജിഎസ്ടി ഒഴിവാക്കാക്കുന്നതിനും വേണ്ടി കേരളത്തിലെ മുഴുവൻ ലോക്സഭാ-രാജ്യസഭാ അംഗങ്ങളേയും നേരിൽ കണ്ട് പള്ളിക്കര കാരുണ്യ സ്പർശം ചാരിറ്റി പ്ലാറ്റ് ഫോം ഭാരവാഹിയായ അർഷാദ് ബിൻ സുലൈമാൻ നിവേദനം നൽകിയിരുന്നു.
കൂടാതെ പ്രധാനമന്ത്രി, ഗവർണർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് ഇ-മെയിൽ വഴിയും നിവേദനമെത്തിച്ചിരുന്നു.
ഇന്ത്യയിൽ സ്പൈനൽ മസ്കുലർ അട്രോഫി രോഗത്തിന് ഇന്തയിൽ മരുന്ന് നിർമിക്കുന്നില്ല. 18 കോടി രൂപ വിലയുള്ള മരുന്നിന് 23 ശതമാനം ഇറക്കുമതി നികുതിയും, 12 ശതമാനം ജിഎസ്ടിയും കൂടിച്ചേരുമ്പോൾ നികുതി ഇനത്തിൽ മാത്രം 6.5 കോടിയോളം രൂപ ചെലവ് വരും.