നേമം : പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന രണ്ട് യുവാക്കളെ നേമം പോലീസ് അറസ്റ്റുചെയ്തു. കാരയ്ക്കാമണ്ഡപത്തിനു സമീപം പൊന്നുമംഗലം വാറുവിളാകത്തുവീട്ടിൽ അർഷാദ് (24), പാലക്കാട് ആമയൂർ പടപറന്പിൽ വീട്ടിൽ സുബൈർ (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ പെണ്‍കുട്ടികളുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രതികൾ കബളിപ്പിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്തും പാലക്കാടും നിരവധി കേസിൽ പ്രതികളാണ് പിടിയിലായവരെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടികളെ കാണ്മാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പാലക്കാട് നിന്നും പിടികൂടിയത്.
ഇൻസ്പെക്ടർ കെ.പ്രദീപ് , എസ്ഐമാരായ എസ്.എസ്. സജി, എസ്. വിമൽ സിപിഒ മാരായ ബിമൽമിത്ര, ഗിരി, സന്തോഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.