ഒറ്റരാത്രികൊണ്ട് ആളുകളെ പ്രശസ്തരാക്കാനും താഴ്ത്തിക്കെട്ടാനും സോഷ്യല്‍മീഡിയയ്ക്ക് സാധിക്കും. അതിനുള്ള ഉദാഹരണങ്ങള്‍ അടുത്തനാളുകളില്‍ തന്നെ ധാരാളം കണ്ടതുമാണ്. അക്കൂട്ടത്തിലൊന്നായിരുന്നു പാക്കിസ്ഥാന് സ്വദേശിയായ, നീലക്കണ്ണുള്ള ഒരു ചായക്കച്ചവടക്കാരനെ ഒരു ഫോട്ടോഗ്രാഫര്‍ കണ്ടെത്തിയത്.
സോഷ്യല്‍മീഡിയയിലൂടെ പ്രശസ്തനായ അര്‍ഷാദ് ഖാനെ തേടി നിരവധി മോഡലിംഗ് ഓഫറുകളും എത്തി. ഒരു മ്യൂസിക് വീഡിയോയില്‍ അര്‍ഷാദ് പാടുകയും ചെയ്തു.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖം എന്താണെന്ന് അര്‍ഷാദ് ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ തന്റെ ആരാധകരുമായി പങ്കുവച്ചു. വിദ്യാഭ്യാസം ലഭിക്കാതെ പോയതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമെന്നാണ് അര്‍ഷാദ് വിഡിയോയില്‍ പറയുന്നത്.
ഒരു പ്രാദേശിക ഫോട്ടോഗ്രാഫറാണ് നീലക്കണ്ണുകളുള്ള ഈ സുന്ദരനെ ആദ്യം കണ്ടെത്തിയത്. പിന്നീട് ഫോട്ടോഗ്രഫര്‍ ജിയ അലി ഈ സുന്ദരന്റെ ഫോട്ടോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഈ ഫോട്ടോ വൈറലായതോടെ അര്‍ഷദ് താരമായി. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഈ താരത്തെ ഏറ്റെടുത്തു. ട്വിറ്ററിന്റെ ടോപ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ വരെ അര്‍ഷദ് ഖാന് എത്തിയിരുന്നു.