മാന്നാർ: വാഹനാപകടത്തിൽ പരിക്കേറ്റ് രക്തം വാർന്ന് മണിക്കൂറുകളോളം റോഡരികിൽ കിടന്നയാൾക്ക് തുണയായത് മാധ്യമപ്രവർത്തകന്റെ ഇടപെടൽ.
മാന്നാർ പരുമലക്കടവിനു വടക്ക് ലൈഫ് സൂപ്പർമാർക്കറ്റിനു സമീപം ഇന്നലെ പുലർച്ചെ അഞ്ചരയോടെ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് കിടന്നയാളെയാണ് മെർട്ട് ടീം സെക്രട്ടറി കൂടിയായ അൻഷാദിന്റെ ഇടപെടലിലാണ് ജീവൻ തിരികെ ലഭിച്ചത്.
റാന്നി ഇടമൺ നെല്ലിമൂട്ടിൽ നടേശൻ(56) രക്തം വാർന്ന് രണ്ടര മണിക്കൂറോളം റോഡരികിൽ കിടന്നു.
പരുമലയിൽ ബന്ധുവീട്ടിൽ എത്തിയ റാന്നി സ്വദേശിയായ നടേശൻ പുലർച്ചെ പമ്പയാറ്റിലെ കുളികഴിഞ്ഞു നടന്നുവരുമ്പോഴാണ് എതിരെവന്ന ലോറി വശംതെറ്റി നടേശനെ ഇടിച്ചിട്ടത്.
ലോറി നിർത്താതെ പോവുകയായിരുന്നു. സിസിടിവിയിൽനിന്നു അപകട ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും ഇടിച്ചിട്ട വാഹനത്തിന്റെ നമ്പർ ലഭ്യമായിട്ടില്ല.
പ്രാദേശിക ടിവി ചാനൽ റിപ്പോർട്ടർ കൂടിയായ അൻഷാദ് മാന്നാർ പോലീസിൽ വിവരം അറിയിക്കുകയും അപകടത്തിൽപ്പെട്ടയാളെ സുഹൃത്ത് ജയേഷിന്റെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയമായിരുന്നു.