ന്യൂഡൽഹി: ശരീരത്തിൽ ഇന്ത്യൻ ദേശീയ പതാകകളുടെ നിറം വാരിപ്പൂശിയ കേസിൽ റിയാലിറ്റി ഷോ താരം ആർഷി ഖാനെ അറസ്റ്റ് ചെയ്യുന്നത് കോടതി സ്റ്റേ ചെയ്തു.
കഴിഞ്ഞ ഒക്ടോബർ ഒന്ന് മുതൽ ആർഷി ബിഗ് ബോസ് ഷോ നടക്കുന്ന വീട്ടിൽ വീട്ടുതടങ്കൽ പോലെ കഴിയുകയാണ്. ഇതു കാരണമാണ് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നതെന്ന് സഹായി ഫ്ലിൻ റെമെഡിയോസ് പറഞ്ഞു. ഇക്കാര്യം കാണിച്ചതുകൊണ്ടാണ് ആർഷിയുടെ അറസ്റ്റ് കോടതി സ്റ്റേ ചെയ്തത്.
നേരത്തെ മൂന്ന് തവണ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ബിഗ് ബോസിലെ മത്സരാർഥിയായ ആർഷി ഖാനെതിരേയാണ് പഞ്ചാബിലെ ജലന്ധർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിഗ് ബോസിന്റെ ഫൈനൽ നടക്കുന്ന 2018 ജനുവരി പതിനഞ്ച് വരെ ആർഷി അറസ്റ്റിന് സ്റ്റേ നേടിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.