എന്താണ് ആര്‍ത്രോസ്കോപ്പി?
ചെറിയ സുഷിരങ്ങളിലൂടെ നേര്‍ത്ത ക്യാമറ പ്രവേശിപ്പിച്ച് സന്ധികളുടെ ഉള്‍ഭാഗം (joint cavity) സ്ക്രീനില്‍ കണ്ട് ചെയ്യുന്ന ശസ്ത്രക്രിയയാണ് ആര്‍ത്രോസ്കോപ്പി.
ആര്‍ത്രോ
‘ആര്‍ത്രോ’ എന്നത് സന്ധികളെയും, ‘സ്കോപ്പി’ എന്നത് ശരീരത്തിനുള്ളില്‍ കയറ്റാവുന്ന നേര്‍ത്ത കാമറ ഉപയോഗിച്ചുള്ള സര്‍ജറികളെയും സൂചിപ്പിക്കുന്നു.
താക്കോല്‍ ദ്വാര ശസ്ത്രക്രിയ
ആര്‍ത്രോസ്കോപ്പി മൂലമുണ്ടാകുന്ന മുറിവുകള്‍ വളരെ ചെറുതായതിനാല്‍ ഇവ താക്കോല്‍ ദ്വാര ശസ്ത്രക്രിയ അഥവാ കീഹോള്‍ സര്‍ജറി എന്നും പൊതുവെ അറിയപ്പെടുന്നു.
ആര്‍ത്രോസ്കോപ്പിയുടെ ഗുണങ്ങള്‍
ഒരു ബട്ടണ്‍ ഹോളിന്റെ വലുപ്പത്തിലുള്ള ചെറിയ സുഷിരങ്ങളിലൂടെയാണ് ശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ള കാമറയും ഉപകരണങ്ങളും കയറ്റിവിടുന്നത്.
വലുപ്പം കുറഞ്ഞ മുറിവ്
* മുറിവുകളുടെ വലിപ്പം ചെറുതായതിനാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും ബുദ്ധിമുട്ടുകളും താരതമ്യേന കുറവാണ്.
* ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് ഈ ശസ്ത്രക്രിയാ രീതിയെ മികച്ചതാക്കുന്ന കാര്യം എന്തെന്നാല്‍, എത്തിപ്പെടാന്‍ പ്രയാസകരമായ പല ദിശകളിലേക്കും കാഴ്ച എത്തിക്കാനും ഉപകരണങ്ങള്‍ കടത്താനും അനായാസം സാധിക്കും എന്നതാണ്.
സ്കാനിംഗിൽ വ്യക്തമാകാത്തതും
* സ്കാനിംഗിലും മറ്റും വ്യക്തമാകാത്ത പല പ്രശ്നങ്ങളും ആര്‍ത്രോസ്കോപ്പി വഴി കണ്ടു പിടിക്കുകയും അപ്പോള്‍ തന്നെ പരിഹരിക്കുകയും ചെയ്യാം. (തുടരും)
വിവരങ്ങൾ – ഡോ. ഉണ്ണിക്കുട്ടൻ ഡി. ഓർത്തോപീഡിക് സർജൻ
എസ് യുടി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം