സന്ധികളില്‍ ഉണ്ടാകുന്ന നീര്‍വീക്കമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവീക്കം. സങ്കീര്‍ണമായതും അല്ലാത്തതുമായ നൂറിലധികം രോഗങ്ങള്‍ ഈ വിഭാഗത്തിലുണ്ട്. പലതരം സന്ധിവാതരോഗങ്ങള്‍ കണ്ടുവരുന്നു. ഇതില്‍ പ്രധാനപ്പെട്ടത്:
സന്ധി തേയ്മാനം, രക്തവാതം, ആമവാതം, ഗൗട്ട്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, വാസ്കുലൈറ്റിസ്, റിയാക്ടീവ് ആര്‍ത്രൈറ്റിസ്,ആങ്കിലോസിങ് സ്പോണ്ടിലോസിസ്.
റുമാറ്റിക് ഫിവർ
കുട്ടികളെ ബാധിക്കുന്ന റുമാറ്റിക് ഫീവര്‍ എന്ന വാതപ്പനി വളരെ ഗുരുതരമായ അസുഖമാണ്. ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ അത് ഹൃദയ വാല്‍വുകളെ തകരാറിലാക്കാം.
സ്ട്രെപ്റ്റോ കോക്കസ് എന്ന ബാക്ടീരിയയാണ് റുമാറ്റിക് ഫീവറിന് കാരണമാകുന്നത്. ശരീരത്തിലെ പ്രധാന സന്ധികളില്‍ വീക്കവും പനിയും ഉണ്ടാക്കുന്നു.
റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന ആമവാതം ഹൃദയം, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളെ ബാധിക്കും. സ്പോണ്ടിലോസിസ് രോഗം കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ നട്ടെല്ലിലെ കശേരുക്കള് ഉറച്ചുപോകുന്നതിനാല് ചലിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും. രോഗിക്ക് നില്ക്കാന്പോലും പറ്റില്ല.
കാവൽക്കാരുടെ സ്വഭാവം മാറിയാൽ!
പല രോഗങ്ങളും നമ്മുടെ ശരീര പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകൊണ്ടാണ്. ഇവയെ ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നു വിളിക്കുന്നു.
പുറത്തുനിന്നുള്ള അണുബാധയെ ചെറുക്കാൻ നമ്മുടെ ശരീരത്തിന് ഫലപ്രദമായ ഒരു പ്രതിരോധ വ്യവസ്ഥയുണ്ട്. ഇതിലുണ്ടാകുന്ന തകരാറു മൂലം, ശരീരത്തിന്റെ കാവല്‍ക്കാരായ പ്രതിരോധ വ്യവസ്ഥ ആന്റിബോഡികള്‍ ഉണ്ടാക്കി സ്വന്തം ശരീരകോശങ്ങളെ തന്നെ ആക്രമിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാക്കുന്നു.
ഇതാണ് ലൂപ്പസ്, റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്നീ വാതരോഗങ്ങളുടെ മൂലകാരണം.
പ്രായംകൂടും തോറും
സന്ധികള്‍ക്ക് സംഭവിക്കുന്ന തേയ്മാനമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് കാരണം. അസ്ഥികള്‍ക്കും തരുണാസ്ഥികള്‍ക്കും കശേരുക്കള്‍ക്കും തേയ്മാനമുണ്ടാകാം. പ്രായം കൂടുന്തോറും തേയ്മാനം കൂടിക്കൊണ്ടിരിക്കും.
സന്ധികളിലെ കലകളിലും കോശങ്ങളിലും ഉണ്ടാകുന്ന ക്ഷതങ്ങളും മറ്റും സന്ധിവാതത്തിന് കാരണമാകാം. കാല്‍മുട്ടുകളെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. തരുണാസ്ഥികള്‍ നശിക്കുന്നതാണ് രോഗത്തിനു പ്രധാന കാരണം.
ഇത് എല്ലുകള്‍ തമ്മില്‍ ഉരസാന്‍ ഇടയാക്കുന്നു. മുട്ടുകള്‍ നിവര്‍ത്താനും, മടക്കാനും കഴിയാതെ വരും. ക്രമേണ അനങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുന്നു.
കൈ -കാൽ വിരലുകളിലും
സന്ധികളിലെ എല്ലുകളെ പൊതിയുന്ന സൈനോവിയല്‍ സ്തരത്തില്‍ ഉണ്ടാവുന്ന നീര്‍വീക്കമാണ് റുമാറ്റോയിഡ് ആര്‍ത്രൈറ്റിസിന് കാരണം. ഇത് സ്ത്രീകളിലാണ് കൂടുതലായും കാണുന്നത്.
ശരീരത്തിലെ ചെറിയ നാഡികളായ കൈവിരലുകള്‍, കാല്‍വിരലുകള്‍, കാല്‍മുട്ട് എന്നിവയെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. സന്ധികള്‍ക്ക് ചുറ്റുമുള്ള പേശികള്‍ക്ക് ബലക്ഷയമുണ്ടാകും.
മറ്റ് അവയവങ്ങളെയും രോഗം ബാധിക്കാറുണ്ട്. ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ അവയവങ്ങളില്‍ നീര്വീക്കമുണ്ടാകാം. സന്ധികളെ പൊതിഞ്ഞുനില്‍ക്കുന്ന സൈനോവിയല്‍ സ്തരത്തിന് നീര്‍വീക്കമുണ്ടാകുന്നു.
മുട്ട് തേയ്മാനം ഓപ്പറേഷന് കൂടാതെ ഹോമിയോപ്പതിയില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും.
ഗൗട്ട്
സന്ധികളില്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതാണ് ഗൗട്ട് എന്ന രോഗത്തിനു കാരണം. രക്തത്തില്‍ അമിതമായി കാണുന്ന യൂറിക് ആസിഡാണ് സന്ധികളില്‍ കാണുന്നത്.
ഇത് സന്ധിയിലെ സൈനോവിയല്‍ സ്തരത്തിന് നാശമുണ്ടാക്കുന്നു. ധാരാളം പേരില്‍ അടുത്തകാലത്തായി ഗൗട്ട് കണ്ടുവരുന്നു. രോഗംപൂര്ണമായും ഹോമിയോ മരുന്നുകൊണ്ട് മാറ്റാവുന്നതാണ്.
ആര്‍ത്രൈറ്റിസ് രോഗികള്‍ പഴങ്ങള്‍ ധാരാളം കഴിക്കണം. ഓറഞ്ച്, മുന്തിരി, കൈതച്ചക്ക, രോഗസാധ്യത കുറയ്ക്കും. ആരംഭത്തില്‍ തിരിച്ചറിഞ്ഞാല്‍ സന്ധിവാതത്തിന് ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.