തിരുവനന്തപുരം: മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ആയി മാറുകയാണ് കേരളമെന്ന് മന്ത്രി വി. ശിവൻകുട്ടി. 2024 ഡിസംബർ അവസാനത്തോടെ ഈ നേട്ടം നമ്മൾ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് മന്ത്രി പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന ക്ലാസ്സിൽ അധ്യാപകർക്കൊപ്പം. മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ആവുകയാണ് കേരളം. 2024 ഡിസംബർ അവസാനത്തോടെ ഈ നേട്ടം നമ്മൾ കൈവരിക്കും. നിങ്ങളെല്ലാവരും ഒപ്പം ഉണ്ടാകണം.