ചിത്രരചനാ രംഗത്ത് കഴിവുതെളിയിച്ച ഒട്ടേറെ കലാകാരന്മാര്‍ അന്നും ഇന്നും ലോകത്തുണ്ട്. അറിയപ്പെടുന്നവരും അല്ലാത്തവരുമായ ആളുകളും ഇക്കൂട്ടത്തില്‍ ഉണ്ട്. പരീക്ഷണങ്ങളും ഈ മേഖലയില്‍ വളരെയധികമാണ്. എങ്ങനെ വേറിട്ട രീതിയില്‍ ചിത്രകലയില്‍ ശ്രദ്ധേയരാവാം എന്ന രീതിയിലുള്ള പരീക്ഷണങ്ങളും ഈ മേഖലയില്‍ നടന്നുവരുന്നുണ്ട്. അത്തരത്തിലൊരു കലാകാരനാണ് ഇവാന്‍ മെക്ക്ലൂ. സ്‌കോട്ട്ലാന്റിലെ എഡിന്‍ബര്‍ഗ് സ്വദേശിയായ ഒരു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റാണ് ഇവാന്‍. പൊതുവെ കലാകാരന്മാര്‍ സ്വന്തം ചിത്രങ്ങള്‍ വരയ്ക്കുന്നതിനേക്കാള്‍ താല്‍പ്പര്യം കാണിക്കുന്നത് മറ്റുള്ളവരുടെ ചിത്രങ്ങള്‍ വരയ്ക്കുന്നതിനാണ്.
എന്നാല്‍ ഇവാന്റെ പരീക്ഷണം സ്വന്തം ചിത്രം വരയ്ക്കുന്നതിലായിരുന്നു. കണ്ണാടി നോക്കിയാണ് ഇവാന്‍ വരയ്ക്കുന്നത് എന്നതാണ് ഇതിലെ പ്രത്യേകത. കാന്‍വാസിന് പിന്നില്‍ നിന്ന് മുന്നിലൊരു കണ്ണാടിയും ഒരു വശത്ത് കാമറയും വെച്ച് മൂന്ന് മണിക്കൂര്‍ കൊണ്ടാണ് ഇവാന്‍ തന്റെ ചിത്രരചന പൂര്‍ത്തിയാക്കിയത്. ഒരു ഫോട്ടോ എടുത്തുവച്ചിരിക്കുന്നതുപോലെ തന്നെയാണ് ഇവാന്‍ തന്റെ ചിത്രം വരച്ചിരിക്കുന്നത്. കാന്‍വാസിന്റെ പുറകില്‍ നിന്നുകൊണ്ട് ഇത്ര ഭംഗിയായി എങ്ങനെയാണ് ചിത്രം വരയ്ക്കുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. കണ്ണാടിയുടെ മുമ്പില്‍ നിന്നുകൊണ്ട് സ്വന്തം മുഖം നോക്കി ചിത്രം വരയ്ക്കുന്നആര്‍ട്ടിസ്റ്റിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.